21 April, 2017 12:21:03 AM
മെഡിക്കല്‍ ഓഫീസര്‍ നിയമനം: വാക്ക് ഇന്‍ ഇന്റര്‍വ്യൂ
തിരുവനന്തപുരം: ദിവസവേതനാടിസ്ഥാനത്തില്‍ ഭാരതീയ ചികിത്സാ വകുപ്പ്, തിരുവനന്തപുരം ജില്ലയില്‍ മെഡിക്കല്‍ ഓഫീസര്‍മാരുടെ താത്കാലിക നിയമനത്തിന് ദിവസവേതനാടിസ്ഥാനത്തില്‍ യോഗ്യതയുളള ഉദ്യാഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ യൂണിറ്റ് പദ്ധതിയില്‍ മെഡിക്കല്‍ ഓഫീസരാകാന്‍, ബി.എന്‍.വൈ.എസ്, യോഗ്യതയുളളവര്‍ മെയ് രണ്ടിനും, വയോ അമൃതം പദ്ധതിയില്‍ മെഡിക്കല്‍ ഓഫീസര്‍മാരുടെ തസ്തികയിലേക്ക് ബി.എ.എം.എസ്/തത്തുല്യമായ യോഗ്യതയുളളവര്‍ മെയ് മൂന്നിനും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയുളള ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളേജിന് സമീപമുളള ആരോഗ്യഭവന്‍ ബില്‍ഡിംഗിലെ ഭാരതീയ ചികിത്സാ വകുപ്പ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മുമ്പാകെയാണ് ഇന്റര്‍വ്യൂ.