04 April, 2017 05:28:21 PM
സ്പീച്ച് ലാംഗ്വേജ് പാത്തോളജിസ്റ്റ് നിയമനം
തൃശൂര്‍: സാമൂഹ്യനീതി വകുപ്പിനുകീഴില്‍ കല്ലേറ്റുംകരയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റിഹാബിലിറ്റേഷനില്‍ ദിവസവേതന അടിസഥാനത്തില്‍ ഓഡിയോളജിസ്റ്റ് ആന്റ് സ്പീച്ച് ലാംഗ്വേജ് പാത്തോളജിസ്റ്റുകളെ നിയമിക്കുന്നു. യോഗ്യത ബി.എ.എസ്.എല്‍.പി./എം.എ.എസ്.എല്‍.പി. അംഗീകൃത സര്‍വ്വകലാശാല ബിരുദം. ഈ തസ്തികയിലേയ്ക്ക് 2017 മാര്‍ച്ച് 8 ലെ നോട്ടിഫിക്കേഷന്‍ വഴി അപേക്ഷിച്ചിട്ടുളളവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. താല്പര്യമുളളവര്‍ ബയോഡാറ്റ സഹിതം അപേക്ഷ തപാലിലോ / നേരിട്ടോ / ഇ-മെയില്‍ മുഖേനയാ ഏപ്രില്‍ 7 നകം എക്‌സിക്യുട്ടീവ് ഡയറക്ടര്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ & റിഹാബിലിറ്റേഷന്‍, കല്ലേറ്റുംകര, ഇരിങ്ങാലക്കുട, പിന്‍: 680 683 എന്ന വിലാസത്തില്‍ അയക്കണം.