04 April, 2017 05:14:39 PM
സപ്പോര്‍ട്ട് എഞ്ചിനീയര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
കൊച്ചി: പട്ടികവര്‍ഗ വികസന വകുപ്പിന്റെ പാലക്കാട്, നിലമ്പൂര്‍, സുല്‍ത്താന്‍ബത്തേരി എന്നീ ഓഫീസുകളില്‍ നിലവിലുളള താത്കാലിക ഒഴിവുകളിലേക്കും തുടര്‍ന്നു ഒഴിവുവരുന്ന മറ്റ് ജില്ലാ ഓഫീസുകളിലേക്കും സപ്പോര്‍ട്ട് എഞ്ചിനീയറായി താത്കാലിക കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിലേക്ക് ബി.ടെക്/എം.സി.എ/എം.എസ്.സി (കമ്പ്യൂട്ടര്‍ സയന്‍സ്)/ബി.ഇ (കമ്പ്യൂട്ടര്‍ സയന്‍സ്) എന്നിവയിലേതെങ്കിലും പാസായ പട്ടികവര്‍ഗത്തില്‍പ്പെടുന്ന ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
പ്രതിമാസം 16,500 രൂപ പ്രതിപലമായി ലഭിക്കും. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസയോഗ്യത, വയസ്സ്, ജാതി, ജില്ല എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പോടുകൂടിയ അപേക്ഷ സൈബര്‍ശ്രീ, സി-ഡിറ്റ്, പൂര്‍ണിമ, റ്റി.സി 81/2964, ഹോസ്പിറ്റല്‍ റോഡ്, തൈക്കാട്.പി.ഒ, തിരുവനന്തപുരം 695014 വിലാസത്തില്‍ ഏപ്രില്‍ 10-ന് മുമ്പ് ലഭിക്കത്തക്കവിധം അയക്കണം. അപേക്ഷകള്‍ cybersricdit@gmail എന്ന ഇ-മെയില്‍ വിലാസത്തിലും അയക്കാം. അപേക്ഷാ ഫോറം www.cybersri.org വെബ്‌സൈറ്റില്‍ ലഭ്യമാണ്.