23 February, 2017 01:19:05 PM


ഏഴു ഗ്രഹങ്ങളുള്ള നക്ഷത്രവുമായി പുതിയ സൗരയൂഥം നാസ കണ്ടെത്തി



വാഷിങ്ടൻ:   സൗരയൂഥത്തിനു സമാനമായി ഒരു നക്ഷത്രത്തെ വലം വയ്ക്കുന്ന ഏഴു ഗ്രഹങ്ങളെ നാസ കണ്ടെത്തി. ഭൂമിക്കു പുറത്തും ജീവന്‍റെ തുടിപ്പുകളുണ്ടാകാമെന്ന സാധ്യതകള്‍ സജീവമാക്കുന്നതാണ് പുതിയ കണ്ടുപിടുത്തം. ട്രാപിസ്റ്റ് വണ്‍ എന്നാണ് നക്ഷത്രത്തിനു പേരിട്ടിരിക്കുന്നത്. ഇതിനെ ഭ്രമണം ചെയ്യുന്ന ഏഴു ഗ്രഹങ്ങളില്‍ മൂന്നെണ്ണത്തിലെങ്കിലും ജീവന് അനുകൂലമായ ഘടകങ്ങളുണ്ടെന്നാണു വിലയിരുത്തല്‍. നാസയുടെ സ്പിറ്റ്സര്‍ ദൂരദര്‍ശിനിയാണു ജീവന്‍റെ വിദൂര സാധ്യതകളെ കണ്ണിനുമുന്നിലെത്തിച്ചത്. ഭൂമിയില്‍നിന്നും നാല്‍പതു പ്രകാശവര്‍ഷത്തിനപ്പുറമാണു സൗരയൂഥത്തിനു സമാനമായ ഗ്രഹങ്ങളെ കണ്ടെത്തിയത്‍.  


വലിപ്പത്തിലുള്ള കുറവും തണുപ്പുമാണു സൂര്യനെ അപേക്ഷിച്ച് ഈ ചെറിയ നക്ഷത്രത്തിന്‍റെ പ്രത്യേകത. കറങ്ങുന്ന മൂന്നു ഗ്രഹങ്ങളില്‍ ജലാംശം ഉള്‍പ്പെടെ ജീവനു സഹായകമാകുന്ന സാഹചര്യങ്ങള്‍ ഉണ്ടെന്നാണു വിലയിരുത്തല്‍. വാസയോഗ്യമായ മേഖല എന്ന ഗണത്തിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്. ഇപ്പോള്‍ ജീവന്‍ ഇല്ലെങ്കിലും പിന്നീട് അതുണ്ടാകുന്നതിനുള്ള സാധ്യത സജീവമായി നിലനില്‍ക്കുന്നു. സൂര്യന്‍റെ എട്ടുശതമാനം മാത്രം വലിപ്പമുള്ള ട്രാപിസ്റ്റ് സക്ഷത്രത്തിന് 500 മില്ല്യണ്‍ വര്‍ഷം വയസ്സുണ്ടെന്നാണ് കണക്ക്. 10 ട്രില്ല്യണ്‍ വര്‍ഷമാണ് ആയുസ്സ്. അതായത് സൂര്യനെക്കാള്‍   കോടാനുകോടി വര്‍ഷം ട്രാപിസ്റ്റ് നിലനില്‍ക്കുെമന്ന് സാരം.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.8K