14 January, 2016 01:02:57 PM


അല്‍ജസീറ അമേരിക്കയിലെ സംപ്രേഷണം നിര്‍ത്തുന്നു



വാഷിംങ്ടണ്‍: ലോകത്തിലെ ഏറ്റവും വലിയ ന്യൂസ് നെറ്റ്വര്‍ക്കുകളിലൊന്നായ അല്‍ജസീറ അമേരിക്കയിലെ സംപ്രേഷണം നിര്‍ത്തുന്നു.

സാമ്പത്തിക പ്രതിസന്ധി മൂലമാണ് സംപ്രേഷണം നിര്‍ത്തുന്നതെന്നും ഇത് എല്ലാവരെയും നിരാശരാക്കുമെന്ന് തങ്ങള്‍ക്കറിയാമെന്നുമാണ് അല്‍ ജസീറ അമേരിക്കയുടെ സി. ഇ. ഒ അറിയിച്ചിരിക്കുന്നത്. 

എണ്ണവിലത്തകര്‍ച്ചയാണ് സാമ്പത്തിക പ്രതിസന്ധിയുടെ കാരണമായി പറയുന്നത്. ഏപ്രില്‍ 30ഓടെയാണ് സംപ്രേഷണം നിര്‍ത്തിവെക്കുമെന്നാണ് റിപ്പോര്‍ട്ട്. "കാണികളെല്ലാം വ്യത്യസ്ത പ്ളാറ്റ്ഫോമിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. മൊബൈല്‍ ഫോണില്‍ പോലും വാര്‍ത്തയും അനുബന്ധ വിവരങ്ങളും ലഭ്യമാകുന്നുണ്ട്. യു.എസില്‍ ഉള്ളവര്‍ക്കും അല്ലാത്തവര്‍ക്കുമെല്ലാം എവടെനിന്നും എപ്പോഴും അത് യഥേഷ്ടം ലഭ്യമാകുന്നുമുണ്ട്" സി.ഇി.ഒ അല്‍ അന്‍സ്തി അറിയിച്ചു. 

 2013ലാണ് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിച്ചരുന്ന കറന്‍റ് ടി.വി യെ 500ബില്യണ്‍ ഡോളറിന് വാങ്ങി അല്‍ ജസീറ അമേരിക്കയില്‍ സംപ്രേഷണമാരംഭിച്ചത്.








Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K