22 November, 2016 07:08:39 PM
അഗ്നി 1 ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു
ബാലസോര്‍: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആണവശേഷിയുള്ള അഗ്നി1 ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. 700 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍ സൈനിക ആവശ്യത്തിനുള്ളതാണ്. ഭൂതലാന്തര മിസൈലായ അഗ്നി1 സോളിഡ് പ്രൊപ്പല്ലന്റുകള്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ബാലസോര്‍ വിക്ഷേപത്തറയില്‍ നിന്നായിരുന്നു പരീക്ഷണം.
12 ടണ്‍ ഭാരവും 15മീറ്റര്‍ നീളവും ഉള്ളതാണ് അഗ്നി1. ഒരു ടണ്ണിലേറെ ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ച് 14നാണ് അഗ്നി ശ്രേണിയിലെ അവസാന മിസൈല്‍ പരീക്ഷിച്ചത്.