15 January, 2017 08:30:26 PM


2016ല്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച പാസ് വേഡുകള്‍




വാഷിങ്ടൺ: കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിച്ച പാസ് വേഡ് ഏതെന്ന് കേട്ടാൽ നിങ്ങൾ അമ്പരന്ന് പോകും. എന്തുകൊണ്ടെന്നാൽ വളരെ എളുപ്പം തിരിച്ചറിയപ്പെടാവുന്നവയാണ് 2016ൽ എറ്റവും കൂടുതൽ ആളുകൾ ഉപയോഗിച്ച പാസ് വേഡുകൾ. 123456, 123456789, qwetry എന്നിവയാണ് ലോകത്തേറ്റവും കൂടുതൽ ആളുകൾ ഉപയോഗിച്ചവ. ഒരു കോടിയോളം സെക്യൂരിറ്റി കോഡുകൾ പഠിച്ചാണ് ഗവേഷകർ ഈ രഹസ്യം പുറത്ത്കൊണ്ടുവന്നത്. മാത്രമല്ല ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിച്ച പാസ് വേഡുകളിൽ ആദ്യ 10 വരുന്നയെല്ലാം ആറ് കാരക്ടർ വരെ മാത്രമേയുള്ളു. 


12345678, 111111, 1234567890, 1234567, password, 123123, 987654321 എന്നിവയാണ് ആദ്യ പത്തിൽ വരുന്ന മറ്റ് പാസ് വേഡുകൾ. അമേരിക്ക ആസ്ഥാനമായ കീപ്പർ സെക്യൂരിറ്റി എന്ന സ്ഥാപനമാണ് വിവരങ്ങൾ പുറത്തുവിട്ടത്. ഇത്തരത്തിൽ പാസ് വേഡുകൾ അംഗീകരിക്കുന്ന വെബ്സൈറ്റുകൾ കരുതലില്ലാത്തവരോ മടിയൻമാരോ ആണെന്നാണ് കീപ്പർ സെക്യൂരിറ്റി പറയുന്നത്. 17 ശതമാനം ആളുകൾ 123456 എന്ന പാസ് വേഡാണ് ഉപയോഗിക്കുന്നത്. എന്തുകൊണ്ടാണ് കടുപ്പമുള്ള പാസ് വേഡുകൾ ഉപയോഗിക്കാൻ വെബ്സൈറ്റുകൾ ഉപയോക്താക്കളെ നിർബന്ധിക്കാത്തതെന്നത് കുഴക്കുന്ന പ്രശ്നമാണെന്നും ഇവർ പറയുന്നു. 


കുറച്ച് വർഷങ്ങളായി ഇത്തരംപാസ് വേഡുകൾ നിരന്തരം മാറ്റപ്പെടുന്നുണ്ട്. ചിലർ ബുദ്ധിമുട്ടുള്ളവ ഉപയോഗിക്കാൻ വിമുഖത കാട്ടുന്നുമുണ്ട്. ചിലർ 1q2w3e4r , 123qwe തുടങ്ങിയവ ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇത്തരം ശ്രമങ്ങളും വളരെ ദുർബലമാണ്. കാരണം ഡിക്ഷ്ണറി ഉപയോഗിച്ച് എന്താണ് പാസ് വേഡെന്ന് കണ്ടെത്തി അക്കൗണ്ടുകൾ ഹാക്കുചെയ്യാൻ സാധിക്കുമെന്ന് ഇവർ പറയുന്നു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K