06 April, 2016 04:37:04 PM
വാട്സ് ആപ്പിലൂടെ ഇനി സന്ദേശങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്ത് അയക്കാം
സമ്പൂര്‍ണ്ണമായി സന്ദേശങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്ത് അയക്കാനുള്ള സംവിധാനവുമായി വാട്സ് ആപ്പ് രംഗത്ത്. ഒരു കോടിയിലധികം ഉപയോക്താക്കളുള്ള വാട്സ് ആപ്പിന്‍െറ പുതിയ സേവനം ആന്‍ട്രോയ്ഡ്, ഐ ഫോണ്‍, ബ്ളാക് ബെറി പ്ളാറ്റ് ഫോമുകളിലും ലഭ്യമാണ്.
ഉപയോക്താക്കള്‍ അയക്കുന്ന സന്ദേശം ഒരു പ്രത്യേക കോഡാക്കി മാറ്റുകയും (എന്‍ക്രിപ്ഷന്‍) വായിക്കുന്ന വ്യക്തിയുടെ ഫോണില്‍ മാത്രം അത് വീണ്ടും യഥാര്‍ത്ഥ സന്ദേശ രൂപത്തിലാവുകയും (ഡിക്രിപ്ഷന്‍) ചെയ്യുന്ന പ്രക്രിയയാണ് ഇത്. ഹാക്കേഴ്സ്, സൈബര്‍ ക്രിമിനല്‍സ് തുടങ്ങിയവരില്‍ നിന്ന് രക്ഷപ്പെടാനും അയക്കുന്ന സന്ദേശത്തിന്‍െറ രഹസ്യ സ്വഭാവം സൂക്ഷിക്കാനും സാധിക്കും എന്നതാണ് ഈ സംവിധാനത്തിന്‍െറ പ്രത്യേകത.
വാട്സ് ആപ്പിന്‍െറ സഹസ്ഥാപകരായ ജാന്‍ കോം, ബ്രിയാന്‍ ആക്ടന്‍ എന്നിവര്‍ ചൊവ്വാഴ്ച ബ്ളോഗിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ നിയമപരമായി പോലും അന്തരാഷ്ട്ര സര്‍ക്കാറിനോ അമേരിക്കന്‍ ഏജന്‍സിക്കോ ഇത്തരം സന്ദേശങ്ങള്‍ ഡിസ്ക്രിപ്റ്റ് ചെയ്യാന്‍ സാധിക്കില്ല. ചാറ്റിങ് സോഫ്റ്റ്വെയറായ വാട്സ് ആപ്പിനെ അടുത്തിടെയാണ് ഫേസ്ബുക്ക് സ്വന്തമാക്കിയത്.