11 January, 2017 11:32:26 AM


യാഹൂ വിടവാങ്ങി; ഇനി അൽറ്റബ എന്ന പേരില്‍



കാലിഫോർണിയ: ടെക്നോളജി ​ലോകത്തെ പ്രമുഖ കമ്പനികളിലൊന്നായ യാഹൂ വിടവാങ്ങി. ഇനി മുതൽ അൽറ്റബ എന്നായിരിക്കും യാഹൂവിന്‍റെ പുതിയ പേര്​. വെറൈസൺ കമ്യൂണിക്കേഷൻ യാഹൂവി​നെ ഏറ്റെടുത്തതോടു​ കൂടിയാണ്​ കാലങ്ങളായി ലോകത്തെ അതികായൻമാരായിരുന്ന യാഹൂ വിടവാങ്ങുന്നത്​.  ഇതിനൊടപ്പം തന്നെ കമ്പനിയുടെ നിലവിലുളള സി.ഇ.ഒ മരിസ മേയർ ബോർഡിൽ നിന്ന്​ സ്ഥാനമൊഴിയുമെന്നും അറിയിച്ചിട്ടുണ്ട്​.


1994ലാണ്​ സ്റ്റാൻഫഡ് വിദ്യാർഥികളായ ജെറി യാങ്, ഡേവിഡ് ഫിലോ എന്നിവർ യാഹൂവിന്​ തുടക്കമിട്ടത്​. ഇമെയിൽ, സെർച്ച്​, ന്യൂസ്​, ഷോപ്പിങ്​ എന്നിവയിലെല്ലാം യാഹൂ മികച്ചു നിന്നു. ഗൂഗിളിന്‍റെ വരവോട്​ കൂടിയാണ്​ യാഹൂവിന്​ കാലിടറിയത്​. യാഹൂവിന്‍റെ ബിസിനസ്​ മേഖലകളെല്ലാം ഗൂഗിൾ പിടിച്ചടക്കി. ഇതോട്​ കൂടി യാഹൂ തകർച്ച നേരിടകയായിരുന്നു. കുറെ കാലമായി യാഹൂ പുതിയ ഉടമകളെ തേടുകയായിരുന്നു.


കഴിഞ്ഞ വർഷം 440 കോടി ഡോളറിനാണ്​ വെറൈസൺ യാഹൂവിനെ ഏറ്റെടുത്തത്​. ഡിജിറ്റൽ അഡ്വർടൈസിങ്​, മീഡിയ ബിസിനസുകൾ ശക്​തമാക്കുന്നതിന്‍റെ ഭാഗമായാണ്​ യാഹൂവിനെ ഏറ്റെടുക്കുന്നതെന്ന്​ ​വെറൈസൺ എക്​സിക്യൂട്ടിവ്​ പ്രസിഡൻറ് മാർനി വാൽഡൻ പറഞ്ഞു. യാഹൂവിന്‍റെ മുഖ്യ ബിസിനസ്​ വിഭാഗങ്ങളായ ഇമെയിൽ, സെർച്ച്​ എൻജിൻ, മെസഞ്ചർ തുടങ്ങിയവ ഇനി മുതൽ വെറൈസണിന്‍റെ കൈവശമാകും. 2017 ആദ്യ പാദത്തിൽ തന്നെ ഏറ്റെടുക്കൽ പുർത്തിയാക്കാനാണ്​ വെറൈസൺ ലക്ഷ്യമിടുന്നത്​.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.2K