11 March, 2016 11:25:37 PM
ഭാരതത്തിലെ ആദ്യ ഭൂകമ്പ മുന്നറിയിപ്പ് സംവിധാനം ചണ്ഡീഗഡില്‍ സ്ഥാപിച്ചു
ഗുഡ്ഗാവ്: ഭാരതത്തിലെ ആദ്യ ഭൂകമ്പ മുന്നറിയിപ്പ് സംവിധാനം ഹരിയാനയുടെ തലസ്ഥാനമായ ചണ്ഡീഗഡില്‍ സ്ഥാപിച്ചു. ഹരിയാനയിലെ പുതിയ സെക്രട്ടറിയേറ്റിലാണ് ഭൂകമ്പ മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം സ്ഥാപിച്ചിരിക്കുന്നത്. ഭൂകമ്പം സെക്കന്‍ഡുകള്‍ക്ക് മുമ്പെ അറിഞ്ഞ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള സംവിധാനമാണിത്. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം മാര്‍ച്ച് 14ന് നടക്കും.
ഭൂകമ്പത്തിന് മുന്‍പുള്ള ചെറു പ്രകമ്പനങ്ങള്‍ മനസിലാക്കി വിവരം അറിയിക്കുന്നതാണ് സംവിധാനം. തൂണുകളിലാണ് സംവിധാനം സ്ഥാപിച്ചിരിക്കുന്നത്. ഭൂകമ്പം ഉണ്ടാകുമ്പോള്‍ അടുത്ത പ്രദേശങ്ങളിലും അതിന്റെ പ്രതിഫലനങ്ങള്‍ മനസ്സിലാക്കി അടുത്തുള്ള സ്ഥലങ്ങളിലേക്ക് നിര്‍ദ്ദേശം നല്‍കുന്ന തരത്തിലാണ് യന്ത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജര്‍മന്‍ കമ്പനിയാണ് ഇത്തരം സംവിധാനം വികസിപ്പിച്ചെടുത്തത്.