05 July, 2016 11:23:35 AM
ശാസ്ത്ര ലോകത്തിന് അഭിമാന നിമിഷം; ജൂണോ വ്യാഴത്തെ ചുറ്റിത്തുടങ്ങി
വാഷിംഗ്ടണ്‍: ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ നാസയുടെ ജൂണോ ഉപഗ്രഹം വ്യാഴത്തിന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചു. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ രഹസ്യങ്ങള്‍ കണ്ടെത്തായി പുറപ്പെട്ട ജൂണോ അഞ്ചു വര്‍ഷമെടുത്താണ് വ്യാഴത്തിനടുത്തെത്തിയത്. ഈ സമയം കൊണ്ട് 17 കോടി മൈലാണ് ജൂണോ താണ്ടിയത്.
1600 കിലോ ഭാരമുള്ള ജൂണോ ശബ്ദത്തിന്റെ 215 ഇരട്ടി വേഗതയിലാണ് സഞ്ചരിച്ചിരുന്നത്. വ്യാഴത്തിനരികെ എത്തുമ്പോള്‍ വേഗം മണിക്കൂറില്‍ രണ്ടു ലക്ഷത്തി അറുപത്തിആറായിരം കിലോമീറ്റര്‍ എത്തിച്ചേരും. 35 മിനിറ്റോളം പ്രധാന എന്‍ജിന്‍ പ്രവര്‍ത്തിപ്പിച്ചുവേണം വ്യാഴത്തിന്റെ ഭ്രമണപഥത്തിലേക്കു ജൂണോയ്ക്കു കയറാന്‍. വ്യാഴത്തിന്റെ ശക്തമായ ഗുരുത്വാകര്‍ഷണമാണ് ജൂണോയുടെ ഈ ദൗത്യത്തിനു പ്രതിസന്ധി സൃഷ്ടിച്ചിരുന്നത്. എന്നാല്‍ ഇതെല്ലാം അതിജീവിച്ചാണ് ജൂണോ വ്യാഴത്തിന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചിരിക്കുന്നത്. 113 കോടിയിലേറെ ഡോളര്‍ ചെലവിട്ടാണ് ജൂണോ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഓഗസ്റ്റ് അഞ്ചിനാണു ഫ്‌ളോറിഡയില്‍ നിന്നു ജുണോ വിക്ഷേപിച്ചത്.