03 December, 2016 05:14:03 PM
സ്‌കോള്‍-കേരള : ഓപ്പണ്‍ റഗുലര്‍ വിദ്യാര്‍ത്ഥികള്‍ സ്വയംപഠന സഹായികള്‍ കൈപ്പറ്റണം
കോട്ടയം: സ്‌കോള്‍-കേരള മുഖേന രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഹയര്‍ സെക്കന്‍ഡറി കോഴ്‌സ് (2015-17 ബാച്ച്) രണ്ടാം വര്‍ഷ ഓപ്പണ്‍ റഗുലര്‍ വിദ്യാര്‍ത്ഥികളുടെ സ്വയംപഠന സഹായികളുടെ വിതരണം തുടങ്ങി. പഠനസഹായികള്‍ കൈപ്പറ്റിയിട്ടില്ലാത്ത വിദ്യാര്‍ത്ഥികള്‍ തിരിച്ചറിയല്‍ രേഖയുമായി പഠനകേന്ദ്രങ്ങളില്‍ നിന്നും അവ കൈപ്പറ്റേണ്ടതാണെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.