27 November, 2016 12:32:52 AM
ഗവ. ലോ കോളേജില്‍ പഞ്ചവത്സര എല്‍.എല്‍.ബി സ്‌പോട്ട് അഡ്മിഷന്‍
തിരുവനന്തപുരം: ഗവണ്‍മെന്റ് ലോ കോളേജില്‍ പഞ്ചവത്സര എല്‍.എല്‍.ബി കോഴ്‌സില്‍ നിലവിലുളള ബി എക്‌സ് വിഭാഗത്തില്‍ ഒരു ഒഴിവും ത്രിവത്സര എല്‍.എല്‍.ബി കോഴ്‌സില്‍ നിലവിലുളള 2 (രണ്ട്) ഒഴിവുകളും (എസ്എം.-1, എംയു-1) നികത്തുന്നതിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നവംബര്‍-30 ന് രാവിലെ 10.30 ന് കോളേജില്‍ നടത്തും. 2016 ലെ പ്രവേശന പരീക്ഷ കമ്മീഷണറുടെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുളളവര്‍ റ്റി.സി, എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, ജാതി വരുമാനം തുടങ്ങിയവയുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, നിശ്ചിത ഫീസും (ഗവണ്‍മെന്റ്, യൂണിവേഴ്‌സിറ്റി, പി.റ്റി.എ തുടങ്ങിയവ) സഹിതം ഹാജരാകണം.