27 November, 2016 12:30:41 AM
അധ്യാപക ഒഴിവ്: ആയൂര്‍വേദ കോളേജില്‍ വാക്ക് ഇന്‍ ഇന്‍റര്‍വ്യൂ 29 ന്
തിരുവനന്തപുരം: ഗവ. ആയുര്‍വേദ കോളേജില്‍ ക്രീയാശരീര, സംഹിതസിദ്ധാന്ത, സംസ്‌കൃത, കായചികിത്സ എന്നീ വകുപ്പുകളില്‍ ഒഴിവുളള അദ്ധ്യാപക തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അദ്ധ്യാപകരെ നിയമിക്കാന്‍ നവംബര്‍ 29 ന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. രാവിലെ 11 ന് ക്രിയാശരീര വകുപ്പിലേക്കും ഉച്ചയ്ക്ക് രണ്ടിന് സംഹിതസിദ്ധാന്ത, സംസ്‌കൃത വകുപ്പുകളിലേക്കും മൂന്നിന് കായചികിത്സ വകുപ്പിലേക്കും കോളേജ് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ ഇന്റര്‍വ്യൂ നടത്തും. അപേക്ഷകര്‍ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദം നേടിയവര്‍ ആയിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡേറ്റയും സഹിതം ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ ഹാജരാകണം.