23 November, 2016 06:26:01 PM
സിംഗപൂര്‍ എംപ്ലോയബിലിറ്റി സെന്‍ററില്‍ കെയർടേക്കർ: ഇന്‍റർവ്യൂ 25ന്
കോട്ടയം: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായ സിംഗപൂര്‍ എംപ്ലോയബിലിറ്റി സെന്‍ററില്‍ ഒഴിവുളള കെയർടേക്കർ തസ്തികയിലേയ്ക്ക് നവംബർ 25 ന് രാവിലെ 10 ന് വാക്ക്-ഇൻ- ഇന്റർവ്യൂ നടത്തുന്നു. 18 നും 45 നും ഇടയിൽ പ്രായമുളള യുവതികളെയാണ് പരിഗണിക്കുക. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത എട്ടാം ക്ലാസ്. താല്പര്യമുളള ഉദ്യോഗാർത്ഥികൾ ബയോഡേറ്റയും സർട്ടിഫിക്കറ്റുമായി കോട്ടയം കളക്‌ട്രേറ്റിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ ഹാജരാകണം. ഫോൺ:0481 2563451, 9605774945