22 November, 2016 04:55:09 PM


സി-ഡിറ്റിന്റെ സൈബർശ്രീയിൽ പരിശീലനം

തിരുവനന്തപുരം: സി-ഡിറ്റിന്റെ സൈബർശ്രീ സെന്ററിൽ സെർവർ അഡ്മിനിസ്‌ട്രേഷൻ ആന്റ് നെറ്റ്‌വർക്കിംഗ്, വിഷ്വൽ ഇഫക്ട് ആന്റ് ത്രീഡി ആനിമേഷൻ എന്നീ പരിശീലന പദ്ധതികളിലെ ഒഴിവിലേക്ക് പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന ബിരുദധാരികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സെർവർ അഡ്മിനിസ്‌ട്രേഷൻ ആന്റ് നെറ്റ്‌വർക്കിംഗ് പരിശീലനത്തിന് ഐ.ടി, ഇലക്‌ട്രോണിക്‌സ്, കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ, ഇൻസ്ട്രമെന്റേഷൻ എന്നിവയിലുളള ബി.ടെക്/ഡിപ്ലോമ പാസ്സായവർക്കും മറ്റു ബിരുദമുളളവർക്കും പങ്കെടുക്കാം.


പ്രതിമാസം 4500 രൂപ സ്റ്റൈപന്റായി ലഭിക്കും. ത്രീഡി ആനിമേഷൻ പരിശീലനത്തിന് ബി.എഫ്.എ ഉളളവർക്ക് മുൻഗണനയും ഏതെങ്കിലും വിഷയത്തിൽ ബിരുദമുളളവർക്കും പങ്കെടുക്കാം. പ്രതിമാസം 4000 രൂപ സ്റ്റെപന്റായി ലഭിക്കും. തിരുവനന്തപുരത്ത് നടക്കുന്ന ആറ് മാസത്തെ പരിശീലനത്തിന് യോഗ്യരായ ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസം, ജാതി, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി പരിശീലനത്തിന് പങ്കെടുക്കാൻ സൈബർശ്രീ, സി-ഡിറ്റ്, പൂർണ്ണിമ, റ്റി.സി 81/2964, ഹോസ്പിറ്റൽ റോഡ്, തൈക്കാട് പി.ഒ, തിരുവനന്തപുരം -695014 വിലാസത്തിൽ എത്തിച്ചേരണം. ഫോൺ: 0471 2323949



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K