20 November, 2016 07:18:08 PM


മൈക്രോ ക്രെഡിറ്റ് വായ്പ: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ മൈക്രോ ക്രെഡിറ്റ് വായ്പയ്ക്ക് കടുംബശ്രീ സി.ഡി എസുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഒരു സി.ഡി.എസ്സിന് പരമാവധി ഒരു കോടി രൂപ വരെ വ്യവസ്ഥകള്‍ക്ക് വിധേയമായി വായ്പ അനുവദിക്കും. സി.ഡി.എസുകള്‍ അവയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന അയല്‍ക്കുട്ടങ്ങള്‍, JLG കള്‍ എന്നിവ മുഖേന വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് തുക വിതരണം ചെയ്യണം. 75 ശതമാനമെങ്കിലും ഒ.ബി.സി അല്ലെങ്കില്‍ മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട അംഗങ്ങളുളള അയല്‍ക്കൂട്ടങ്ങല്‍ JLG കള്‍ എന്നിവയ്ക്കാണ് വായ്പാ വിതരണം ചെയ്യേണ്ടത്.


വരുമാനദായകമായ ഏതെങ്കിലും നിയമാനുസൃത വ്യക്തിഗത/ഗ്രൂപ്പ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് വായ്പ വിനിയോഗിക്കണം. അയല്‍ക്കൂട്ടങ്ങള്‍ക്ക് പരമാവധി 5 ലക്ഷം രൂപവലെയും JLG കള്‍ക്ക് 2.50 ലക്ഷം രൂപവരെയും വായ്പ അനുവദിക്കാം. വ്യക്തിഗത ഗുങഭോക്താവിന്റെ വായ്പാപരിധി 50,000/- രൂപയാണ്. സി.ഡി.എസ്സിന് മൂന്നു മുതല്‍ നാലു ശതമാനം വരെ പലിശ നിരക്കില്‍ അനുവദിക്കുന്ന വായ്പ അയള്‍ക്കൂട്ടങ്ങള്‍ക്ക്/JLG കള്‍/വ്യക്തിഗത ഗുണഭോക്താകള്‍ എന്നിവര്‍ക്ക് നാലു മുതല്‍ ഏഴു ശതമാനം വരെ പലിശ നിരക്കില്‍ വിതരണം ചെയ്യണം. തിരിച്ചടവ് കാലാവധി 36 മാസം. പ്രാഥമിക അപേക്ഷയും പദ്ധതിയുടെ വിശദാംശങ്ങളും www.ksbcdc.com ല്‍ ലഭ്യമാണ്.


പ്രാഥമിക അപേക്ഷ ഡിസംബര്‍ അഞ്ചിന് കോര്‍പ്പറേഷന്റെ ജില്ലാ/ഉപജില്ലാ ഓഫീസുകളില്‍ നല്‍കണം. ഇതിനുശേഷം അര്‍ഹരായ സി.ഡി.എസ്സുകള്‍ കോര്‍പ്പറേഷന്‍ വെബ്‌സൈറ്റ് വഴി വിശദമായ അപേക്ഷ ഡിസംബര്‍ 30-നകം സമര്‍പ്പിക്കണം. പ്രാഥമിക അപേക്ഷ പരിശോധിച്ച് അര്‍ഹരാണെന്ന് കണ്ടെത്തുന്ന സി.ഡി.എസ്സുകളെ പദ്ധതി സംബന്ധിച്ച് വിശദീകരണവും തുടര്‍ അപേക്ഷാസമര്‍പ്പണത്തിനുളള മാര്‍ഗ്ഗ നിര്‍ദ്ദേശവും നല്‍കുന്നതിനായി സംഘടിപ്പിക്കുന്ന ശില്പശാലയിലേയ്ക്ക് ക്ഷണിക്കും. ശില്പശാലയില്‍ വെച്ച് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുളള User name, Password എന്നിവ നല്‍കും. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K