30 October, 2026 12:43:44 PM
പൊൻകുന്നത്ത് ഷാപ്പിൽ നിന്ന് കള്ള് മോഷണം; ദൃശ്യങ്ങൾ പുറത്ത്

കോട്ടയം: പൊൻകുന്നത്ത് കള്ളുഷാപ്പിൽ മോഷണം. ഷാപ്പിന്റെ ഭിത്തിയുടെ വിടവിലൂടെ കമ്പി ഇറക്കി ആണ് മോഷണം നടത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പൊൻകുന്നം പത്തൊൻപതാം മൈലിലാണ് സംഭവം.
ഷാപ്പിന്റെ ഭിത്തിയുടെ വിടവിലൂടെ കമ്പി ഇറക്കിയാണ് കള്ളുകുപ്പി എടുത്തത്. രണ്ടുപേർ ചേർന്നാണ് മോഷണം നടത്തിയതെന്നാണ് സംശയം. ഒരാൾ കള്ളുകുപ്പി എടുക്കുമ്പോൾ മറ്റൊരാൾ ടോർച്ച് അടിച്ചു കൊടുക്കുന്നത് ദൃശ്യങ്ങളിൽ കാണാം. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. ആറുകുപ്പി കള്ളാണ് മോഷ്ടിച്ചത്.




