21 October, 2026 10:34:54 AM


പാമ്പാടിയിൽ സ്വകാര്യ ബസിടിച്ച് സ്‌കൂട്ടർ യാത്രക്കാരായ യുവതികൾക്ക് ദാരുണാന്ത്യം



കോട്ടയം: കെ.കെ റോഡിൽ പാമ്പാടി പതിമൂന്നാംമൈലിൽ സ്വകാര്യ ബസിടിച്ച് സ്‌കൂട്ടർ യാത്രക്കാരായ രണ്ടു യുവതികൾക്ക് ദാരുണാന്ത്യം. മീനടം വട്ടക്കാവുങ്കൽ അഷ്‌ലി ആൻ തോമസ് (25), പാമ്പാടി മീനടം സ്വദേശി കൃപ (24) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിയോടെ കെ.കെ. റോഡിൽ പാമ്പാടി 13 ആം മൈലിലായിരുന്നു അപകടം. കട്ടപ്പനയിൽ നിന്നും കോട്ടയം ഭാഗത്തേയ്ക്ക് വരികയായിരുന്ന സി.എം.എസ് ബസ് യുവതികൾ സഞ്ചരിച്ച സ്‌കൂട്ടറിൽ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ഇവരുടെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങുകയായിരുന്നു. രണ്ടു പേരുടെയും മരണം തലക്ഷണം സംഭവിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K