24 October, 2026 01:07:49 PM
കോട്ടയം മെഡിക്കൽ കോളേജിൽ സർജിക്കൽ ബ്ലോക്കിലെ സീലിംഗ് അടർന്നു വീണു

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടത്തിന്റെ സീലിംഗ് അടർന്നു വീണു. പുതിയ സർജിക്കൽ ബ്ലോക്കിലെ സീലിംഗാണ് വീണത്. റെറ്റിന പരിശോധന മുറിക്ക് സമീപമാണ് സംഭവം. രോഗികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കണ്ണുപരിശോധനയ്ക്കായി നിരവധി ആളുകള്‍ ദിനംപ്രതി എത്തുന്ന സ്ഥലമാണ്. ആളുകള്‍ വെയ്റ്റ് ചെയ്യുന്ന സ്ഥലത്താണ് ഇന്നലെ രാത്രി സീലിംഗ് അടര്‍ന്നുവീണത്.





