17 October, 2026 12:11:46 PM
ഓപ്പറേഷൻ തൂഫാൻ: കോട്ടയത്ത് രണ്ടര കിലോ കഞ്ചാവുമായി അസം സ്വദേശികള് പിടിയിൽ

കോട്ടയം : ഓപ്പറേഷൻ തുഫാൻ്റെ ഭാഗമായി കോട്ടയം വെസ്റ്റ് പൊലീസിൻ്റെ പരിശോധനയിൽ രണ്ടര കിലോ കഞ്ചാവുമായി രണ്ട് അസം സ്വദേശികൾ പിടിയിൽ. കോട്ടയം കെ എസ് ആർ ടി സ്റ്റാൻഡ് പരിസരത്ത് നിന്നുമാണ് രണ്ട് അസം സ്വദേശികളെ കോട്ടയം വെസ്റ്റ് പൊലീസ് പിടികൂടിയത്. അസം സ്വദേശി അസം നഗോൺ ടിൻസുക്കിയ ജൂറിയ ബിറാത്ത് ബസാർ ഇഗ്രാമുൾ ഹുസൈൻ (28), അസം ദിങ്ങ് നാഗോൺ ദിഖ് ബാർബെട്ടി മാനുവൽ ഹഖ് (30) എന്നിവരെയാണ് കോട്ടയം വെസ്റ്റ് എസ് ഐ വി . എസ് ഗിരീഷിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാത്രി 11.30 ഓടെ കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമായിരുന്നു സംഭവം. കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്ത് കൂടി നടന്നു വരികയായിരുന്നു സ്വദേശികളായ രണ്ടുപേർ. സംശയാസ്പദമായ സാഹചര്യത്തിൽ ഇവരെ കണ്ട പോലീസ് സംഘം ദേഹ പരിശോധന നടത്തുകയായിരുന്നു. ഈ പരിശോധനയിലാണ് പ്രതികളുടെ ബാഗിനുള്ളിൽ നിന്നും കഞ്ചാവ് കണ്ടെത്തിയത്.
ബാഗിലെ രണ്ട് അറകളിലായി പ്ലാസ്റ്റിക് കൂടുകൾക്കുള്ളിൽ പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. എസ് ഐ പദ്മകുമാർ , എസ് സി പി ഒ അജിത് എ വി , രഞ്ജിത്ത്, അരുൺകുമാർ എം വി , അജേഷ് ജോസഫ് , വിപിൻ ബി , മനോജ് കെ എം , ബിനീഷ് കുമാർ, ഡ്രൈവർ സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.വി പ്രകാശ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.മാപ്പുകൾ കാണുക





