05 October, 2026 01:10:24 PM


അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് സൈബറാക്രമണം; പരാതി നല്‍കി ജെബി മേത്തര്‍



തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെതിരായ പരസ്യപ്രതികരണത്തില്‍ യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയുണ്ടായ കടുത്ത സൈബറാക്രമണത്തിനെതിരെ നിയമനടപടിയുമായി മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയും രാജ്യസഭാ എം.പിയുമായ ജെബി മേത്തര്‍. തനിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ തുടര്‍ച്ചയായി നടക്കുന്ന വ്യക്തിഹത്യയിലും വ്യാജ പ്രചാരണങ്ങളിലും നടപടി ആവശ്യപ്പെട്ട് ജെബി മേത്തര്‍ സംസ്ഥാന ആഭ്യന്തരമന്ത്രിക്കും ഡി.ജി.പിക്കും ഔദ്യോഗികമായി പരാതി നല്‍കി.

'യു.ഡി.എഫ് കണ്‍വീനര്‍ പറഞ്ഞ കാര്യത്തില്‍ ഇനിയൊരു തുടര്‍ പ്രതികരണത്തിനില്ല. എന്നാല്‍ കഴിഞ്ഞ മൂന്ന് ദിവസമായി സോഷ്യല്‍ മീഡിയയില്‍ എനിക്കെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത്. നമ്മള്‍ എന്ത് നിലപാട് എടുക്കണമെന്ന് ആരൊക്കെയോ എവിടെയൊക്കെയോ ഇരുന്ന് ആജ്ഞാപിക്കാന്‍ ശ്രമിക്കുകയാണ്,' മാധ്യമങ്ങളോട് സംസാരിക്കവെ ജെബി മേത്തര്‍ പ്രതികരിച്ചു.
 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 307