05 October, 2026 11:24:14 AM


കാട്ടാന ആക്രമണം; പത്തനാപുരത്ത് തൊഴിലുറപ്പ് തൊഴിലാളിയായ 80കാരി കൊല്ലപ്പെട്ടു



കൊല്ലം: കാട്ടാനയുടെ ആക്രമണത്തില്‍ 80കാരിക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെ ഒമ്പത് മണിയോടെ കൊല്ലം പത്തനാപുരത്താണ് സംഭവം നടന്നത്. കടശ്ശേരി സ്വദേശി രാജമ്മയാണ് മരിച്ചത്. തൊഴിലുറപ്പ് ജോലിക്കിടെ ആയിരുന്നു കാട്ടാനയുടെ ആക്രമണം. പിന്നാലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാജമ്മയുടെ മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 918