05 October, 2026 06:38:02 AM
ഗജരത്നം പല്ലാട്ട് ബ്രഹ്മദത്തൻ ഇടിമിന്നലേറ്റ് ചരിഞ്ഞു

പാലാ: കേരളത്തിലെ ഉത്സവപ്പറമ്പുകളില്‍ തലയെടുപ്പോടെ നിറഞ്ഞുനിന്ന ഗജരത്‌നം പല്ലാട്ട് ബ്രഹ്‌മദത്തന്‍ ഇടിമിന്നലേറ്റ് ചരിഞ്ഞു. മേലമ്പാറയിലെ ഉടമസ്‌ഥന്റെ വീടിനുസമീപം തളച്ചിരുന്ന ആനയ്‌ക്ക് ഇന്നലെ വൈകിട്ട് ആറോടെ ശക്‌തമായ മഴയ്‌ക്കിടെ ഇടിമിന്നലേല്‍ക്കുകയായിരുന്നു. ഉടന്‍ ചികിത്സാ ശ്രമങ്ങള്‍ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കേരള ഫെസ്‌റ്റിവല്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ് അഡ്വ. രാജേഷ് പല്ലാട്ടിന്റെ ഉടമസ്‌ഥതയിലുള്ളതാണ് ഗജശ്രേഷ്‌ഠന്‍ ബ്രഹ്‌മദത്തന്‍. നീരിളക്കത്തെത്തുടര്‍ന്ന് ഏതാനും ദിവസങ്ങളായി മേലമ്പാറയിലെ വീടിനുസമീപം തളച്ചിരിക്കുകയായിരുന്നു.
അരുണാചല്‍ വനങ്ങളില്‍നിന്ന് 25 വര്‍ഷം മുമ്പാണ് ആന കേരളത്തിലെത്തിയത്. കോട്ടയം പുതുപ്പള്ളി സ്വദേശിയായ പോത്തന്‍ വര്‍ഗീസ് വഴിയാണ് ബ്രഹ്‌മദത്തന്‍ കേരളത്തിലെത്തിയത്. 298 സെന്റിമീറ്റര്‍ ഉയരവും 65 വയസുമുള്ള ബ്രഹ്‌മദത്തന്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടായി കേരളത്തിലെ വിവിധ ക്ഷേത്രോത്സവങ്ങളിലെ നിറസാന്നിധ്യമായിരുന്നു.






