03 October, 2026 12:59:00 PM
ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു. വ്യക്തിപരമാണ് രാജിയെന്ന് വിശദീകരണം. കൗൺസിലർ സ്ഥാനം രാജിവെക്കുന്നതായി കാണിച്ച് തിരുവനന്തപുരം നഗരസഭ മേയർ വി.വി. രാജേഷിന് അവർ കത്ത് കൈമാറി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ശാസ്തമംഗലം വാർഡിൽ നിന്നാണ് ആർ. ശ്രീലേഖ വിജയിച്ചത്. തിരഞ്ഞെടുപ്പിന് മുൻപ് മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുമെന്ന് ഉറപ്പുനൽകിയിരുന്നെങ്കിലും പിന്നീട് വി.വി. രാജേഷിനെ മേയറായി തെരഞ്ഞെടുത്തിരുന്നു. തുടർന്ന് പാർട്ടിക്കുള്ളിലെ ആഭ്യന്തര വിഷയങ്ങളിലും അവഗണന നേരിട്ടതായി പരാതി ഉയർന്നിരുന്നു. രാജിക്കത്ത് കൈമാറിയതിനെക്കുറിച്ച് ബി.ജെ.പി സംസ്ഥാന-ജില്ലാ നേതൃത്വങ്ങൾ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.






