25 September, 2026 12:54:02 PM


ഷോണ്‍ ജോര്‍ജ് സ്വ​ന്തം പാ​ർ​ട്ടി​യെ വെ​ട്ടി​ലാ​ക്കി; ബി​ജെ​പിയില്‍ അമര്‍ഷം പുകയുന്നു



തി​രു​വ​ന​ന്ത​പു​രം: സി​എം​ആ​ർ​എ​ൽ എം​ഡി ശ​ശി​ധ​ര​ൻ ക​ർ​ത്ത​യു​ടെ ഡ​യ​റി വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഷോ​ൺ ജോ​ർ​ജി​നെ​തി​രെ ബി​ജെ​പി​യി​ൽ അ​തൃ​പ്തി പു​ക​യു​ന്നു. ബിജെ​പി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തോ​ടോ മു​തി​ർ​ന്ന നേ​താ​ക്ക​ളോ​ടോ കൂ​ടി​യാ​ലോ​ച​ന ന​ട​ത്താ​തെ​യാ​ണ് ഷോ​ൺ വാ​ർ​ത്താ​സ​മ്മേ​ള​നം വി​ളി​ച്ച​തും രേ​ഖ​ക​ൾ പു​റ​ത്തു​വി​ട്ട​തു​മെ​ന്നാ​ണ് പ്ര​ധാ​ന വി​മ​ർ​ശ​നം. ഡ​യ​റി​യി​ൽ ആ​ർ​എ​സ്എ​സ്, ഹി​ന്ദു ഐ​ക്യ​വേ​ദി സം​ഘ​ട​ന​ക​ളു​ടെ​യും മു​തി​ർ​ന്ന ബി​ജെ​പി നേ​താ​ക്ക​ളു​ടെ​യും പേ​രു​ക​ൾ ഉ​ള്ള സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കൃ​ഷ്ണ​ദാ​സ്, മു​ര​ളീ​ധ​ര​പ​ക്ഷം അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച​ത്. 


എ​ൽ​ഡി​എ​ഫ്, യു​ഡി​എ​ഫ് നേ​താ​ക്ക​ൾ​ക്കെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ക്കാ​ൻ ശ്ര​മി​ച്ച നീ​ക്കം ഒ​ടു​വി​ൽ പാ​ർ​ട്ടി​ക്ക് ത​ന്നെ ത​ല​വേ​ദ​ന​യാ​യി മാ​റി​യെ​ന്നും നേ​താ​ക്ക​ൾ കു​റ്റ​പ്പെ​ടു​ത്തു​ന്നു. പാ​ർ​ട്ടി​യു​ടെ പൊ​തു​വാ​യ രാ​ഷ്ട്രീ​യ ത​ന്ത്ര​ങ്ങ​ൾ​ക്കാ​ണ് മു​ൻ​ഗ​ണ​ന ന​ൽ​കേ​ണ്ട​ത്. എ​ന്നാ​ൽ സ്വ​ന്തം വ്യ​ക്തി​പ​ര​മാ​യ താ​ൽ​പ​ര്യ​ങ്ങ​ൾ മാ​ത്രം മു​ൻ​നി​ർ​ത്തി​യാ​ണ് ഷോ​ൺ ജോ​ർ​ജ് ഈ ​വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട​തെ​ന്നാ​ണ് നേ​താ​ക്ക​ളു​ടെ വി​ല​യി​രു​ത്ത​ൽ. അ​തേ​സ​മ​യം ഡ​യ​റി​യി​ൽ പ​റ​യു​ന്ന പേ​ര് ത​ന്‍റേ​ത​ല്ലെ​ന്ന് ബി​ജെ​പി നേ​താ​വ് വി. ​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. 


ഷോ​ൺ ജോ​ർ​ജി​ന്‍റെ രേ​ഖ​യെ കു​റി​ച്ച് ത​നി​ക്ക് ഉ​ത്ത​ര​വാ​ദി​ത്വ​മില്ലെന്നും അ​തി​ന്‍റെ ആ​ധി​കാ​രി​ക​ത​യെ കു​റി​ച്ച് ഒ​ന്നും പ​റയാനില്ലെന്നും മുരളീധരന്‍ വ്യക്തമാക്കുന്നു. വൈ​സ് പ്ര​സി​ഡ​ന്‍റി​നോ​ട് ചോ​ദ്യം ചോ​ദി​ക്കേ​ണ്ട​ത് പ്ര​സി​ഡ​ന്‍റാ​ണെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. ദേ​ശീ​യ നി​ർ​വാ​ഹ​ക​സ​മി​തി അം​ഗ​ത്തി​നോ മു​ൻ കേ​ന്ദ്ര​മ​ന്ത്രി​ക്കോ ഇ​തേ​ക്കു​റി​ച്ച് എ​ങ്ങ​നെ അ​റി​യാ​നെ​ന്ന് പ​റ​ഞ്ഞാ​ണ് മു​ര​ളീ​ധ​ര​ൻ അ​തൃ​പ്തി പ​ര​സ്യ​മാ​ക്കി​യ​ത്. എ​ന്തി​നാ​ണ് ഈ ​രേ​ഖ പു​റ​ത്ത് വി​ട്ട​തെ​ന്ന് ഷോ​ൺ ജോ​ർ​ജാ​ണ് വി​ശ​ദീ​ക​രി​ക്കേ​ണ്ട​തെ​ന്നും മു​ര​ളീ​ധ​ര​ൻ വ്യ​ക്ത​മാ​ക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 924