24 September, 2026 12:18:39 PM
കാപട്യം എന്താണെന്നു മുഖ്യമന്ത്രിയെ നോക്കി പഠിക്കണം- ഷോണ്‍ ജോര്‍ജ്

തിരുവനന്തപുരം: സിഎംആര്‍എല്‍ കമ്പനിയില്‍ നിന്ന് പണം വാങ്ങിയ സംഭവത്തില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രി വി ഡി സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും എങ്ങനെ എഫ്‌ഐആര്‍ ഇട്ടുള്ള അന്വേഷണം ഇപ്പോള്‍ വേണ്ടെന്ന് പറയാനാകുന്നുവെന്ന് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. പ്രതികള്‍ എന്ന് ആരോപിക്കപ്പെടുന്നവര്‍ക്ക് മുന്നില്‍ സല്യൂട്ട് അടിച്ച് നില്‍ക്കുന്നവരാണ് പ്രാഥമിക അന്വേഷണം നടത്തുന്നത്. ഇതോടെ പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രസക്തി തന്നെ നഷ്ടമായി. എല്‍ഡിഎഫിന്റേയും യുഡിഎഫിന്റേയും കൂട്ടുകച്ചവടമാണ് നടന്നത്. സര്‍ക്കാര്‍ ഭയക്കുന്നില്ലെങ്കില്‍ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കുകയാണ് വേണ്ടതെന്നും ഷോണ്‍ ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മുഖ്യമന്ത്രി വി ഡി സതീശനെതിരെ രൂക്ഷവിമര്‍ശനമാണ് ഷോണ്‍ ജോര്‍ജ് ഉന്നയിച്ചത്. ഹരിത എംഎല്‍എ എന്ന് സ്വയം വിളിച്ച മുഖ്യമന്ത്രിയാണ് മാലിന്യം ഒഴുക്കുന്ന കമ്പനിയില്‍ നിന്ന് പണം വാങ്ങിയിരിക്കുന്നത്. കാപട്യം എന്നത് എന്താണെന്ന് നമ്മള്‍ മുഖ്യമന്ത്രിയെ നോക്കി പഠിക്കണം. നിയമം വഴി സ്ഥാപിതമായ ഇ ഡി പോലൊരു സ്ഥാപനം അന്വേഷണത്തിന് ശിപാര്‍ശ ചെയ്യുമ്പോള്‍ അതില്‍ പ്രാഥമിക അന്വേഷണം എന്തിനെന്ന് ഷോണ്‍ ചോദിച്ചു. കാപട്യം എന്താണെന്നു മുഖ്യമന്ത്രിയെ കണ്ടുപഠിക്കണംഒത്തുകളിയുടെ തിരക്കഥയാണിത്. അനധികൃത സ്വത്ത് സമ്പാദനം ഉള്‍പ്പെടെയുള്ള 7 വര്‍ഷത്തിലേറെ ശിക്ഷ ലഭിക്കാന്‍ സാധ്യതയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കുമ്പോള്‍ അതില്‍ പ്രാഥമിക അന്വേഷണം നടത്തുന്നത് നിയമപരമായി തെറ്റെന്നും ഷോണ്‍ വാദിച്ചു.






