12 September, 2026 10:29:32 AM
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് വിവാഹിതയായി

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് വിവാഹിതയായി. കേസിലെ മറ്റൊരു പ്രതിയായ പിഎസ് സരിത്താണ് വരന്‍. കൊച്ചി നെട്ടൂര്‍ വടക്കേ പാട്ടുപുരയ്ക്കല്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു വിവാഹം. ഇരുവരും ഇപ്പോള്‍ കൊച്ചിയിലാണ് താമസം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.
ഒരുമിച്ച് ജീവിക്കാൻ മാത്രമല്ല ഈ വഴി തെരഞ്ഞെടുത്തത്; തങ്ങളുടെ കുട്ടികൾക്ക് സത്യവും ബഹുമാനവും മൂല്യങ്ങളും പഠിക്കാനാകുന്ന നല്ലൊരു അന്തരീക്ഷം സൃഷ്ടിക്കാനും ഒരുമിച്ച് ഒരു ജീവിതം പടുത്തുയർത്താനുമാണ്. മരണം വരെ സുമംഗലി ആയിരിക്കാൻ എല്ലാവരും പ്രാർഥിക്കണം, വിവാഹ ചിത്രങ്ങൾക്കൊപ്പം സ്വപ്ന കുറിച്ചു.






