29 August, 2026 10:19:46 AM
തിരൂരില്‍ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന നാല് വയസ്സുകാരനെ തെരുവുനായ കടിച്ചുകീറി

തിരൂര്‍: വെട്ടംപരിയാപുരത്ത് വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന നാല് വയസ്സുകാരനെ തെരുവുനായ കടിച്ചുകീറി. വെട്ടം പരിയാപുരം കോവളം സ്വദേശി നടക്കായി പറമ്പില്‍ അബ്ദുള്‍ ജബ്ബാറിന്റെ മകന്‍ ഐസാമിനാണ് തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ആക്രമണത്തില്‍ കുട്ടിയുടെ കൈയ്ക്കും കാലിനും പരിക്കേറ്റു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ട് നില്‍ക്കുകയായിരുന്ന കുട്ടിയെ നായ കടിച്ച് പരുക്കേല്‍പ്പിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിക്കൂടിയ വീട്ടുകാരാണ് നായയുടെ ആക്രമണത്തില്‍ നിന്നും കുട്ടിയെ രക്ഷിച്ചത്. ഉടന്‍തന്നെ തിരൂര്‍ ജില്ലാ പ്രവേശിപ്പിച്ചു.







