24 August, 2026 09:17:03 AM
ട്രെയിനിൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറി; കാസർഗോഡ് ഡി.എഫ്.ഒയ്‌ക്കെതിരെ കേസ്

കാസർഗോഡ്: ട്രെയിൻ യാത്രയ്ക്കിടെ സ്ത്രീകളോട് അപമര്യാദയായി പെരുമാറുകയും മോശം ആംഗ്യങ്ങൾ കാണിക്കുകയും ചെയ്ത സംഭവത്തിൽ കാസർഗോഡ് ഡി.എഫ്.ഒ ജോസ് മാത്യൂവിനെതിരെ റെയിൽവേ പോലീസ് കേസെടുത്തു. തിരുവനന്തപുരത്തു നിന്ന് കാസർഗോട്ടേക്ക് വരികയായിരുന്ന ട്രെയിനിൽ വെച്ച് ശനിയാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്.
യാത്രയ്ക്കിടെ അതിക്രമം നേരിട്ട ഉടൻ തന്നെ സ്ത്രീകൾ പോലീസ് കൺട്രോൾ റൂമിൽ വിവരമറിയിക്കുകയായിരുന്നു. പരാതി ലഭിച്ചതിനെ തുടർന്ന് കാസർഗോഡ് പോലീസ് സ്ഥലത്തെത്തി പ്രാഥമിക വിവരങ്ങൾ ശേഖരിക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. സംഭവത്തിൽ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യുന്നത് അടക്കമുള്ള തുടർനടപടികളിലേക്ക് പോലീസ് കടക്കുമെന്നാണ് ലഭിക്കുന്ന വിവരം.







