07 August, 2026 05:14:24 PM


കോട്ടയം സിവിൽ സ്റ്റേഷനിൽ ഖാദി ഓണം മേള



കോട്ടയം:  ഖാദി ഓണം മേളയുടെ ഭാഗമായി ഓഗസ്റ്റ് 10,11 (തിങ്കൾ, ചൊവ്വ) തീയ്യതികളിൽ കോട്ടയം സിവിൽ സ്റ്റേഷനിൽ(കളക്ടറേറ്റ്) പ്രത്യേക വിപണന മേള നടത്തും. സിവിൽ സ്റ്റേഷനിലെ ജീവനക്കാർക്കും ഇവിടെയെത്തുന്ന പൊതുജനങ്ങൾക്കും വൈവിധ്യമാർന്ന ഖാദി തുണിത്തരങ്ങൾ, റെഡിമെയ്ഡ് ഷർട്ടുകൾ, കോട്ടൺ കുർത്തികൾ, സിൽക്ക് -കോട്ടൺ സാരികൾ, ബെഡ്ഷീറ്റുകൾ എന്നിവയും മറ്റുൽപന്നങ്ങളും 30 ശതമാനം വരെ സർക്കാർ റിബേറ്റിൽ ഇവിടെനിന്ന് വാങ്ങാമെന്ന് ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടർ എം.വി. മനോജ് അറിയിച്ചു.

ഓരോ 1,000 രൂപയുടെ പർച്ചേസിനും സമ്മാനക്കൂപ്പൺ ലഭിക്കും. സർക്കാർ/ അർദ്ധസർക്കാർ, പൊതുമേഖല, ബാങ്ക്, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 1,00,000 രൂപ വരെ ക്രെഡിറ്റ് സൗകര്യവും ലഭ്യമാണ്. കോട്ടയം ബേക്കർ ജംഗ്ഷനിലെ കെ.ജി.എസ് സി.എസ്.ഐ കോംപ്ലക്‌സ്, ചങ്ങനാശ്ശേരി  റവന്യു ടവർ, ഏറ്റുമാനൂർ ഏദൻ ഷോപ്പിംഗ് കോംപ്ലക്‌സ്, വൈക്കം കാരമൽ ഷോപ്പിംഗ് കോംപ്ലക്‌സ്, ഉദയനാപുരം മസ്ലിൻ യൂണിറ്റ് ബിൽഡിംഗ്, കുറവിലങ്ങാട് ഭാരത് മാതാ കോംപ്ലക്‌സ് എന്നിവിടങ്ങളിലെ ഖാദിവിൽപനശാലകളിൽ ഖാദി ഓണം മേള ഓഗസ്റ്റ് 25 വരെ തുടരും. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 954