05 August, 2026 07:51:13 PM


സ്വാതന്ത്ര്യ ദിനാഘോഷം: കോട്ടയം ജില്ലയില്‍ യോഗം ചേർന്നു



കോട്ടയം: ഈവർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം സമുചിതമായി നടത്താൻ ജില്ലാ കളക്ടർ ചേതൻ കുമാർ മീണയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. ഓഗസ്റ്റ് 15ന് രാവിലെ പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന സ്വതന്ത്ര്യദിനപരേഡിൽ യൂണിഫോം സേനകളുടേയും, എൻ.സി.സി, സ്‌കൗട്ട് ആൻഡ് ഗൈഡ്സ്, എസ്.പി.സി. എന്നിവയുടെയും പ്ലാറ്റൂണുകൾക്കൊപ്പം ബാൻഡ് പ്ലാറ്റൂണുകളും അണിനിരക്കും. വിദ്യാഭ്യാസവകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ, കോളജ് വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറും.

ജില്ലാകളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സോളി ആന്റണി, അഡീഷണൽ എസ്.പി കെ. സജീവ്, ആർഡിഒ നിജു കുര്യൻ, ജില്ലാ സപ്ളൈ ഓഫീസർ വി. സുരേഷ്, പൊതുവിദ്യാഭ്യാസവകുപ്പു ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി. അലക്സാണ്ടർ, സ്‌പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ടിപ്‌സൺ തോമസ്, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ വി. മഞ്ജുള, കോട്ടയം തഹസീൽദാർ സിറിൽ സഞ്ജു തോമസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 919