04 August, 2026 10:21:45 AM


മണർകാട് ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

 

കോട്ടയം: ഒഴുകിപ്പോയ വാട്ടർ ടാങ്ക് പിടിക്കാൻ ശ്രമിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് മണർകാട് നിന്നും കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. പറമ്പുകര സ്വദേശി ശരണിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേർന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 

ഇന്നലെ വൈകിട്ട് 6 45 ഓടെയാണ് സംഭവം. മഴയത്ത് ശരണിന്റെ വീട്ടിൽ വാട്ടർ ടാങ്ക് ഒഴുകിപ്പോയിരുന്നു. ഇത് പിടിക്കാൻ ശ്രമിക്കുന്നതിനിടയിൽ വീടിന് പുറകിലെ വെള്ളക്കെട്ടിൽ മുങ്ങിത്താഴുകയായിരുന്നു. ഇന്നലെ വൈകിട്ട്  അഗ്‌നി രക്ഷാ സേനയും സ്ക്യൂബ ടീമും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 954