04 August, 2026 10:16:10 AM


കോട്ടയത്ത് നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു



കോട്ടയം: കോട്ടയത്ത് നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു. പാലാ-പൊൻകുന്നം റോഡിൽ ഇന്നലെ രാത്രി ഒൻപത് മണിയോടെയായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവാവിനെ സാരമായ പരുക്കോടെ ആശുപത്രിയിൽ പ്ര വേശിപ്പിച്ചു. കാവാലം സ്വദേശികളായ ശരത് ലാൽ (28), നിധിൻ (30) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന കാവാലം സ്വദേശി മനീഷിനെ അരുണാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. സ്‌കൂട്ടർ പൈക ഭാഗത്തു നിന്ന് വരുകയായിരുന്നു. മൂന്ന് പേരും കുമ്പാനിയിലെ ക്രയിൻ സർവ്വീസ് സ്ഥാപനത്തിലെ ഓപ്പറേറ്റർമാരാണ്. മൂവരും സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ ലോറിക്ക് പിന്നിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ ശരത് ലാൽ സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K