03 August, 2026 03:40:25 PM
മഴക്കെടുതി; ആറുമാനൂരിൽ ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു

കോട്ടയം : മഴക്കെടുതിയിൽ കോട്ടയത്ത് ഒരു മരണം കൂടി. അയർക്കുന്നം ആറുമാനൂരിൽ ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു. മീനച്ചിലാറിൻ്റെ തീരപ്രദേശമായ ആറുമാനൂർ മൂഴിക്കൽ കടവ് പുളിഞ്ചോട് ഭാഗത്ത് കൂടി നടന്ന് പോവുകയായിരുന്ന ആറുമാനൂർ സ്വദേശി ജിൻ്റോ മാത്യു (43) ആണ് മരിച്ചത്. അറുമാനൂര്‍ മൂഴിക്കടവില്‍ നിന്നാണ് ജിന്റോയുടെ മൃതദേഹം കണ്ടെത്തിയത്.





