03 August, 2026 09:54:18 AM


ജാഗ്രത പാലിക്കണം, നിര്‍ദേശങ്ങള്‍ അനുരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം- കോട്ടയം ജില്ലാ കളക്ടര്‍



കോട്ടയം: കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴ തുടരുകയും  ജലനിരപ്പ് ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ നദികളുടെ തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു. റവന്യൂ , പോലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങളും  വിവിധ സ്ഥലങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന മൈക്ക് അനൗൺസ്മെന്‍റും അനുസരിച്ച് ദുരിതാശ്വാസ ക്യാന്പുകളിലേക്കോ സുരക്ഷിത സ്ഥാനങ്ങളിലേക്കോ മാറണം. അടിയന്തര സാഹചര്യങ്ങളിൽ ജില്ലാതലത്തിലും താലൂക്ക് തലത്തിലും ഉള്ള കൺട്രോൾ റൂമുകളുമായി ബന്ധപ്പെടണം.

ഫോണ്‍ നമ്പരുകള്‍ ചുവടെ.
ജില്ലാ കണ്‍ട്രോള്‍ റൂം, കളക്ടറേറ്റ് -94465 62236

താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍: കോട്ടയം- 85479 85727
ചങ്ങനാശേരി- 9496014587
മീനച്ചില്‍-9496686325
കാഞ്ഞിരപ്പള്ളി-9495265800
വൈക്കം- 9496174871

മൃഗ സംരക്ഷണ വകുപ്പ് -  04812 564623, 9447418095


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 947