30 July, 2026 06:21:26 PM


കോട്ടയത്ത് യുവജന കമ്മീഷൻ അദാലത്ത്; എട്ടു പരാതികൾ തീർപ്പാക്കി



കോട്ടയം: സംസ്ഥാന യുവജന കമ്മിഷൻ കോട്ടയം കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ ജില്ലാ അദാലത്തിൽ എട്ടു പരാതികൾ പരിഹരിച്ചു.  20 പരാതികൾ പരിഗണിച്ചതിൽ 12 എണ്ണം അടുത്ത സിറ്റിംഗിലേക്ക് മാറ്റി. പുതിയതായി 4 പരാതികൾ ലഭിച്ചു. ലഹരിക്കെതിരായി യുവജന പ്രാധാന്യമുള്ള ഇടങ്ങൾ കേന്ദ്രീകരിച്ച് വിവിധ പ്രചാരണ പരിപാടികൾ നടത്തി വരുകയാണെന്നും സൗജന്യ നിയമസഹായത്തിനായി 18001235310 എന്ന ടോൾഫ്രീ നമ്പർ ഒരുക്കിയിട്ടുണ്ടെന്നും കമ്മിഷൻ അറിയിച്ചു. കമ്മിഷൻ അംഗങ്ങളായ അഡ്വ. അബേഷ് അലോഷ്യസ്, പി.സി. ഷൈജു, ബി. നിസാമുദ്ദീൻ, പി.പി. രൺദീപ്, അഡ്മിനിട്രേറ്റീവ് ഓഫീസർ എ.  ഷഹൻഷാ ലീഗൽ അഡൈ്വസർ അഡ്വ. പി. കൃഷ്ണപ്രസാദ് എന്നിവർ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 924