03 November, 2026 12:58:28 PM
മുൻ ഏറ്റുമാനൂർ നഗരസഭാ കൗൺസിലർ അനീഷ് വി നാഥ് അന്തരിച്ചു

ഏറ്റുമാനൂർ: വിദ്യാധിരാജ ലെയ്നിൽ മാടവത്താഴത്ത് വിശ്വനാഥൻ നായരുടെയും പത്മകുമാരിയുടെയും മകൻ അനീഷ് വി നാഥ് (46) അന്തരിച്ചു. പരേതൻ ഏറ്റുമാനൂർ നഗരസഭ ഇരുപത്തിയേഴാം വാർഡിലെ മുൻ കൗൺസിലറും ബിജെപി മുൻ നിയോജകമണ്ഡലം പ്രസിഡന്‍റുമായിരുന്നു. ഭാര്യ ദിവ്യ (നീതി മെഡിക്കൽ സ്റ്റോർ) മക്കൾ: ശിവാനി, മാധവ് (ഇരുവരും വിദ്യാർഥികൾ). സംസ്കാരം നാളെ (04.11.2026) ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് വീട്ടുവളപ്പിൽ.



