11 July, 2026 11:03:41 AM


കോട്ടയം റെയിൽവേ സ്റ്റേഷനിൽ 65 കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ



കോട്ടയം: കോട്ടയം റെയിൽവേ സ്റ്റേഷനിൽ 65 കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ. പുലർച്ചെ നാലു മണിയോടെയാണ് കോട്ടയം റെയിൽവേ സ്റ്റേഷന്റെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ വച്ച് മൂന്ന് ബംഗാൾ സ്വദേശികളെ കഞ്ചാവുമായി പിടികൂടുന്നത്. റെയിൽവേ പോലീസിന്റെയും കേരള പോലീസിന്റെയും സംയുക്തമായ ഓപ്പറേഷനിലൂടെ ആയിരുന്നു സംഘത്തെ പിടികൂടിയത്. ബംഗാൾ മൂർഷിദാബാദ്  സ്വദേശികളാണ് പിടിയിലായ മൂവരും. പ്രതികളിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ല. തിരുപ്പതിയിൽ നിന്നാണ് സംഘം കോട്ടയത്തേക്ക് കഞ്ചാവ് എത്തിച്ചത്. ട്രാവൽ ബാഗിൽ ചെറിയ കിറ്റുകൾ ആക്കിയായിരുന്നു കഞ്ചാവ് കടത്ത്. പൂനെയിൽ നിന്ന് തിരുപ്പതി വഴി കോട്ടയത്തേക്ക് എത്തുന്ന പൂനെ എക്സ്പ്രസിൽ ആയിരുന്നു സംഘം കഞ്ചാവുമായി എത്തിയത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ ആയിരുന്നു പ്രതികളെ പിടികൂടിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K