10 July, 2026 07:56:13 PM


ഓപ്പറേഷൻ തൂഫാൻ: കുമരകത്ത് കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ



കോട്ടയം: ജില്ലയിൽ ലഹരി മാഫിയക്കെതിരെ ശക്തമായി തുടരുന്ന ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട് നടപടികളുടെ ഭാഗമായി നടത്തിയ പരിശോധനയിൽ 50 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിലായി.ചെങ്ങളം വായനശാല ഭാഗം കല്ലുപുരക്കൽ വീട്ടിൽ ജെബിൻ (27) അട്ടിപ്പുരയിൽ വീട്ടിൽ തൻസീർ (31) എന്നിവരെയാണ് കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘം പിടികൂടിയത്.

ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ലഹരിവിരുദ്ധ പ്രത്യേക സ്ക്വാഡായ ഡാൻസാഫ് (DANSAF) ടീമും കുമരകം പോലീസും സംയുക്തമായി കുമരകം മേഖലയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതികൾ പിടിയിലായത്. ഇവരുടെ കൈവശത്തുനിന്ന് ഏകദേശം 50 ഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു.

സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട് പദ്ധതിയുടെ ഭാഗമായി ലഹരി വിൽപ്പനക്കാരെയും വിതരണ ശൃംഖലയെയും ലക്ഷ്യമിട്ട് ജില്ലയിലുടനീളം പരിശോധനകളും വാഹന പരിശോധനകളും രഹസ്യാന്വേഷണ പ്രവർത്തനങ്ങളും ശക്തമാക്കിയിരിക്കുകയാണ്. ലഹരി കുറ്റകൃത്യങ്ങൾക്കെതിരെ യാതൊരു വിട്ടുവീഴ്ചയും ഇല്ലാത്ത നടപടികളാണ് തുടരുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 929