07 July, 2026 09:00:08 AM


'അക്ഷരം അറിവാണ്' സന്ദേശവുമായി വിദ്യാർഥികൾ; ഗ്രന്ഥശാലയ്ക്ക് പുസ്തകങ്ങൾ കൈമാറി



പൊൻകുന്നം: അക്ഷരം അറിവാണ് എന്ന സന്ദേശവുമായി ചിറക്കടവ് എസ്പിവി എൻഎസ്എസ് യു പി സ്കൂളിലെ വിദ്യാർഥികൾ. വായനപക്ഷാചരണത്തിന്റെ ഭാഗമായി അധ്യാപകരോടും രക്ഷിതാക്കളോടുമൊപ്പം ചിറക്കടവ് പബ്ലിക് ലൈബ്രറിയിൽ എത്തിയ കുരുന്നുകൾ ഗ്രന്ഥശാലയ്ക്ക് പുസ്തകങ്ങൾ നൽകിയാണ് മടങ്ങിയത്. 

തുടർന്ന് നടന്ന സാഹിത്യസദസ് പ്രഥമ അധ്യാപകൻ ബി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ലത ശ്രീകുമാർ, ലൈബ്രറി സെക്രട്ടറി രാജേഷ് പൊൻകുന്നം, അരവിന്ദ് എസ് നായർ, ഹരിദീപ്, രോഹിത് ചന്ദ്രൻ മോഹൻ തുടങ്ങിയവർ പ്രസംഗിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 917