06 July, 2026 04:11:32 PM
ദുബായിയില്‍ റസ്‌റ്റോറന്റില്‍ തീപിടിത്തം; ആളപായമില്ല

ദുബായ്: ദുബായിയില്‍ റസ്‌റ്റോറന്റില്‍ തീപിടിത്തം. ഷെയ്ഖ് സയ്യിദ് റോഡിലെ റസ്‌റ്റോറന്റിലാണ് അപകടമുണ്ടായത്. മൂന്ന് മണിക്കൂറോളമെടുത്താണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ലെന്ന് ദുബായ് സിവില്‍ ഡിഫന്‍സ് പറഞ്ഞു. ഇന്ന് രാവിലെ 7.42നായിരുന്നു അപകടം നടന്നത്. ഉടന്‍ തന്നെ അല്‍ ഇത്തിഹാദ് ഫയര്‍ സ്റ്റേഷനില്‍ നിന്നും അഗ്നിശമനാ സേനാംഗങ്ങള്‍ സംഭവസ്ഥലത്തെത്തി റസ്റ്റോറന്റിലെ ആളുകളെ ഒഴിപ്പിക്കുകയും തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമിക്കുകയും ചെയ്തു. രാവിലെ 10.30ഓടുകൂടി തീ പൂര്‍ണമായും നിയന്ത്രണ വിധേയമാകുകയും ചെയ്തു. കൂളിങ്ങ് ഓപ്പറേഷന് ശേഷം റസ്റ്റോറന്റ് ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറും.





