06 July, 2026 09:42:29 AM

കോ​ട്ട​യം മെ​ഡി. കോ​ള​ജി​ൽ‌ കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ ക​യ​റി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവും യുവതിയും

കോ​ട്ട​യം: കോ​ട്ട​യം മെഡിക്കൽ കോളേജിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ സ്ത്രീയെയും പുരുഷനെയും സാഹസികമായി താഴെയിറക്കി ഗാന്ധിനഗർ പൊലീസും അഗ്‌നിരക്ഷാ സേനാ സംഘവും.

കോട്ടയം മെഡിക്കൽ കോളജ് എയ്ഡ് പോസ്‌റ്റിലെ എസ് ഐ നാജി കെ കമ്പി വഴി വലിഞ് കയറി മൂന്നാം നിലയിൽ എത്തി ജീവനൊടുക്കാൻ കയറിയ യുവാവിനെ സാഹസികമായി പിടികൂടുകയായിരുന്നു. ഗാന്ധിനഗർ എസ് എച്ച് ഒ ഇൻസ്പെക്ടർ എം കെ രാജേഷ് , എ എസ് ഐ ദിലീപ് വർമ്മ എന്നിവരും അഗ്നിരക്ഷാ യൂണിറ്റ് സംഘവും ചേർന്നാണ് താഴെ ഇറക്കിയത്.

കണ്ണൂർ അരിങ്ങാലയൻ സുനിത് (30), ചിറ്റാർ സ്വദേശിനി മോനിഷ (26) എന്നിവരാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയുടെ കുട്ടിരിപ്പുകാരായി എത്തിയ ഇരുവരും
അടുപ്പത്തിലാകുകയായിരുന്നു. ഇരുവരും തമ്മിലുള്ള വഴക്കിനെ തുടർന്നാണ് ആത്മഹത്യ ഭീഷണി എന്നാണ് സുചന.

Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 953