05 July, 2026 07:49:34 PM


കോട്ടയം എസ്എച്ച് മൗണ്ടിൽ ടിഷ്യു പേപ്പർ കമ്പനിയില്‍ തീപിടിത്തം



കോട്ടയം: എസ് മൗണ്ടിൽ ടിഷ്യു പേപ്പർ കമ്പനിയക്ക് തീ പിടിച്ചു. കമ്പനി പൂർണമായും കത്തി നശിച്ചു. തീ നിയന്ത്രണ വിധേയമാക്കാൻ അഗ്‌നിരക്ഷാ സേന ശ്രമം തുടരുകയാണ്. കമ്പനിയ്ക്ക് പിന്നിൽ ഇതര സംസ്ഥാന തൊഴിലാളികളായ ജീവനക്കാർ താമസിച്ചിരുന്ന വീടും കത്തി നശിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് അറ് മണിയോടെയാണ് സംഭവം. എസ് എച്ച് മൗണ്ട് ചുങ്കം റോഡിൽ മഞ്ഞാങ്കൽ ഭാഗത്ത് പ്രവർത്തിച്ചിരുന്ന ജെ എൻ ഇൻഡസ്ട്രീസ് എന്ന സ്ഥാപനമാണ് കത്തിച്ചത്. ആക്ടറിയും പുകയും ഉയർന്നത് കണ്ടാൽ നാട്ടുകാർ വിവരം അഗ്നി രക്ഷാസേനയെ അറിയിക്കുകയായിരുന്നു. അഗ്‌നിരക്ഷാ സേനാ സംഘം തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. കോട്ടയം കടുത്തുരുത്തി എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് യൂണിറ്റ് അഗ്നി രക്ഷാ സേനാ സംഘം എത്തിയാണ് തീ കെടുത്തുന്നത്. ഫാക്ടറിക്ക് പുറകിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന വീട്ടിലേക്കും തീ പടർന്നു പിടിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 951