02 July, 2026 10:06:17 AM
സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ്; കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ പിടിയില്‍

കോട്ടയം: സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ് ചെയ്ത് വരികയായിരുന്ന സർക്കാർ ഡോക്ടറെ വിജിലൻസ് സംഘം പിടികൂടി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓർത്തോ ഡോക്ടർ എം.എസ് നിഷാരയാണ് പിടിയിലായത്. അവധി കഴിഞ്ഞിട്ടും കോട്ടയം കിംസ് ആശുപത്രിയിൽ പ്രാക്ടീസ് ചെയ്ത് വരികയായിരുന്നു. മെഡിക്കൽ കോളജിലെ ഓർത്തോ വിഭാഗത്തിലെ പ്രധാന ഡോക്ടർ ആണ് നിഷാര. അവധിയെടുത്ത് സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ് ചെയ്തതിന് നേരത്തെയും പരാതി ഉയര്‍ന്നിരുന്നു. അവധി തീർന്നശേഷവും പ്രാക്ടീസ് തുടർന്നതോടെയാണ് പിടികൂടിയത്.





