01 July, 2026 09:16:36 PM


സെൻസസ് 2027; വീടുകളിലെത്തിയുള്ള വിവരശേഖരണം തുടങ്ങി



കോട്ടയം: ദേശീയ സെൻസസ് 2027ന്റെ ഭാഗമായുള്ള വീടുകളുടെ വിവരശേഖരണം തുടങ്ങി. ആദ്യ ഘട്ടത്തിൽ ഭവനങ്ങളുടെയും കെട്ടിടങ്ങളുടെയും കണക്കെടുപ്പാണ് ആരംഭിച്ചത്. എന്യൂമറേറ്റർമാർ തങ്ങൾക്കനുവദിച്ച ഹൗസ് ലിസ്റ്റിംഗ് ബ്ലോക്കു(എച്ച്.എൽ.ബി)കളുടെ ലേ ഔട്ട് മാപ്പ് വരും ദിവസങ്ങളിൽ തയ്യാറാക്കും.

സെൽഫ് എന്യുമേറേഷൻ നടത്തിയിട്ടുള്ളവർക്ക് ഓൺലൈനിൽ ലഭിച്ച സെൽഫ് എന്യുമറേഷൻ ഐഡി പരിശോധിച്ച് വിവരങ്ങൾ സ്ഥിരീകരിച്ചശേഷമാണ് എന്യുമറേറ്റർമാർ വിവരശേഖരണം പൂർത്തീകരിക്കുന്നത്. സെൽഫ് എന്യൂമറേഷൻ നടത്താത്ത കുടുംബങ്ങളുടെ വിവരങ്ങൾ എന്യുമറേറ്റർമാർ നേരിട്ട് രേഖപ്പെടുത്തും.
ജൂലൈ 31 വരെയാണ് എന്യുമറേഷൻ നടത്തുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 304