01 July, 2026 09:05:33 AM
അറിവിൻ്റെ കാണാകയങ്ങൾ തേടി ചിറക്കടവിലെ വിദ്യാർഥികൾ വായനശാലയിൽ

പൊൻകുന്നം: അറിവ് തേടി ചിറക്കടവ് യു പി സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളുമടങ്ങുന്ന സംഘം ചിറക്കടവ് പബ്ലിക് ലൈബ്രറിയിലെത്തി. വിശ്വവിജ്ഞാന കോശവും മഹാരഥന്മാരുടെ കൃതികളും വായന പക്ഷാചരണത്തിന്റെ ഭാഗമായി ലൈബ്രറിയിൽ പ്രദർശിപ്പിച്ചിരുന്നു. പ്രസിദ്ധ സാഹിത്യകാരന്മാരെ കുറിച്ച് അറിയാനും അവസരം ഒരുക്കിയിരുന്നു.
പ്രഥമ അധ്യാപിക എസ് നിഷ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് ശ്രീജ അജിത്ത് പുസ്തകപരിചയം നടത്തി. അധ്യാപകരായ സൗമ്യ എ.എസ്., ഹർഷ ജി നായർ, മായ വി.ജി., മാധവ് എം തുടങ്ങിയവർ പ്രസംഗിച്ചു. ലൈബ്രറി കൗൺസിൽ വായന പ്രോത്സാഹിപ്പിക്കാൻ നടപ്പിലാക്കുന്ന എഴുത്തുപെട്ടി സ്ഥാപിക്കുന്നത് യു.പി. സ്കൂളിലാണന്ന് സെക്രട്ടറി രാജേഷ് പൊൻകുന്നം അറിയിച്ചു.





