28 June, 2026 07:52:00 PM


കോട്ടയം ജില്ലയിൽ 79732 കുട്ടികൾക്ക് പോളിയോ തുള്ളി മരുന്ന് നൽകി



കോട്ടയം: ജില്ലയിൽ അഞ്ചു വയസിൽ താഴെയുള്ള 79732 കുട്ടികൾക്ക് ഇന്നലെ(ജൂണ്‍ 28) പോളിയോ തുള്ളിമരുന്നു നൽകി. 
പൾസ് പോളിയോ ഇമ്യൂണൈസേഷൻ പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം കോട്ടയം ജനറൽ ആശുപത്രിയിൽ നിയമസഭ സ്പീക്കർ  തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജോഷി ഫിലിപ്പ് ചടങ്ങിൽ  അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ചേതൻ കുമാർ മീണ മുഖ്യപ്രഭാഷണം നടത്തി.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. വൈശാഖ് , കോട്ടയം നഗരസഭ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ  സാലി മാത്യൂസ്, നഗരസഭാംഗം ജോൺ വർഗീസ്,  ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ  ഡോക്ടർ സാം സാവിയോ,  ആർ സി എച്ച് ഓഫീസർ ഡോക്ടർ ബി.കെ. പ്രസീത,  ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ സി. ജെ. സിത്താര , കോട്ടയം ജനറൽ ആശുപത്രി സൂപ്രണ്ട് ഡോക്ടർ പി. സുഷമ, ആർ.എം ഒ . ഡോക്ടർ എസ്. ദീപു , മെറ്റേണൽ ആൻഡ് ചൈൽഡ് ഹെൽത്ത് ഓഫീസർ നാൻസി, ജില്ലാ പബ്ലിക് ഹെൽത്ത് നഴ്‌സ് കാഞ്ചന, മാസ് മീഡിയ ഓഫീസർമാരായ എസ്. സജീവ്, എസ്,  ടി. ആർ. ബിജു  എന്നിവർ പങ്കെടുത്തു.

ജില്ലയില്‍ ആകെ 87,277 കുട്ടികൾക്കാണു  പോളിയോ തുള്ളി മരുന്ന് നൽകേണ്ടത്. ഇന്നലെ  തുള്ളിമരുന്ന് വിതരണം കൊടുക്കാത്ത കുട്ടികൾക്ക് ഇന്നും നാളെയും(തിങ്കള്‍, ചൊവ്വ) വീടുകളിലെത്തി നല്‍കുന്നതിന് ആരോഗ്യ വകുപ്പ് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 308