26 June, 2026 12:03:59 PM


ഹൈബി ഈഡൻ‌ എംപിയുടെ വീട്ടിലെത്തി അതിക്രമം, വധഭീഷണി; യുവാവ് അറസ്റ്റിൽ‌



കൊച്ചി: കൊച്ചിയിൽ ഹൈബി ഈഡൻ എംപിയുടെ വീട്ടിൽ അതിക്രമം നടത്തുകയും വധഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിൽ തൃപ്പൂണിത്തുറ സ്വദേശി അലക്സ് ചാക്കോ (43) അറസ്റ്റിലായി. കലൂർ ജോർജ് ഈഡൻ റോഡിലെ എംപിയുടെ 'അമ്പാട്ട്' വസതിയിൽ വ്യാഴാഴ്ച പുലർച്ചെയായിരുന്നു ആക്രമണം. എംപിയുടെ പ്രീഡിഗ്രി കാലത്തെ സഹപാഠിയാണ് അറസ്റ്റിലായ അലക്സ്. തന്റെ വീടിന്റെ ജപ്തി നടപടികൾ എംപി ഇടപെട്ട് തടയണമെന്ന് ഇയാൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബാങ്കിന്റെ നിയമപരമായ നടപടികളിൽ ഇടപെടുന്നതിനുള്ള പരിമിതികൾ ഹൈബി ഈഡൻ വ്യക്തമാക്കിയതോടെ പ്രകോപിതനായ പ്രതി അതിക്രമത്തിന് മുതിരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അസമയങ്ങളിൽ ഫോണിൽ വിളിച്ച് വർഗീയച്ചുവയുള്ള പരാമർശങ്ങൾ നടത്തി ഇയാൾ സ്ഥിരമായി ശല്യം ചെയ്യാറുണ്ടായിരുന്നതായി എംപി  പറഞ്ഞു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 919