22 June, 2026 11:01:41 AM
പരിപ്പ് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിക്കുകയും കള്ളു കുടിക്കുകയും ചെയ്തയാൾ ചികിത്സയിലിരിക്കെ മരിച്ചു

കോട്ടയം: പരിപ്പ് തൊള്ളായിരം ഷാപ്പിൽ നിന്നും കള്ള്കുടിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്ത നാലു പേർക്ക് ഭക്ഷ്യവിഷബാധയേറ്റതായുള്ള ആരോപണത്തിന് പിന്നാലെ ഒരാൾ മരിച്ചു. കുമരകം പള്ളിക്കോടംപറമ്പിൽ ജ്യോതിഷാ(39)ണ് മരിച്ചത്. ഭക്ഷ്യവിഷബാധയേറ്റ മൂന്നു പേർ കോട്ടയം ഭാരത് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കഴിഞ്ഞ ദിവസമാണ് പരിപ്പ് തൊള്ളായിരം ഷാപ്പിൽ നിന്നും കുമരകം സ്വദേശികളായ മൂന്നു പേർ മദ്യപിക്കുകയും, ഭക്ഷണം കഴിക്കുകയും ചെയ്തത്. തുടർന്ന് അസ്വസ്തത അനുഭവപ്പെട്ടവരെ ആദ്യം കുമരകം എസ്.എച്ച് ആശുപത്രിയിലും പിന്നീട് കോട്ടയം ഭാരത് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടർന്ന് ചികിത്സയിലിരിക്കെ ജ്യോതിഷിന്റെ മരണം സംഭവിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തിൽ കോട്ടയം വെസ്റ്റ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.





